25.8 C
Kollam
Thursday, November 21, 2024
HomeNewsഓശാന ഞായര്‍

ഓശാന ഞായര്‍

- Advertisement -
- Advertisement -

യേശുദേവന്‍ ജറുസലെമിലേക്ക് യാത്ര ചെയ്തതിന്റെ ഓര്‍മ്മക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ജില്ലയിലെ വിവിധ ക്രൈസ്തതവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നു.

കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈ സ്തവ സമൂഹം വിശുദ്ധ വാരാചരണത്തിനു തുടക്കമിടും.  ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറാഴ്ച ആചരിക്കുന്നത്.

രാവിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന കുരുത്തോല പ്രദിക്ഷണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിവസത്തിന്റെ സവിശേഷതയാണ്.

കുരിശാരോഹണതിനു മുന്‍പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍, ജനങ്ങള്‍ ഒലിവിലകളും  ഈന്തപ്പനയോലകളും കുരുത്തോലകളും വീശി എതിരെറ്റത്തിന്റെ ഓര്‍മ്മ പുതുക്കാനാണ് ഓശാനപ്പെരുന്നാല്‍ ആഘോഷിക്കുന്നത്.

വിശ്വാസികള്‍ പ്രാര്‍ത്ഥനക്കു ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ട് പോകുന്നു. ആഷ്  വെനസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നളിനു തലേ കൊല്ലത്തെ കുരുത്തോല കാണിച്ചു ചാരമാക്കുന്നു.  ആ ചാരം നെറ്റിയിലണിയുന്നു

കരിക്കുറിപ്പെരുന്നാല്‍, പെസഹവ്യാഴം, യേശുദേവന്റെ കുരിശുമരണ ദിനമായ ദുഖവെള്ളി, ദു:ഖശനി, ഉയർത്തെഴുന്നേല്പി ന്റെ ദിനമായ ഈസ്റ്റ്‌ര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാകുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments