28 C
Kollam
Friday, December 6, 2024
HomeNewsപോലീസുകാരിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു.....

പോലീസുകാരിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു…..

- Advertisement -
- Advertisement -
Turn off for: Malayalam

പോലീസുകാരിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവർഗ്ഗമാണെന്ന പഴയ കൊളോണിയൽ വീക്ഷണം പുലർത്തുന്നവരാണ് പോലീസുകാരിൽ കുറേപ്പേരെങ്കിലും. അതാണ് ആരെങ്കിലും ഒരക്ഷരം എതിർത്തു പറഞ്ഞാൽ പോലീസ് പെട്ടെന്ന് പ്രകോപിതരാകുന്നതും മർദ്ദനമുറകൾ പുറത്തെടുക്കുന്നതും.

പോലീസിനെപ്പെറ്റി ഇത്തരം അഭിപ്രായം പറഞ്ഞത് പോലീസ് തലപ്പത്തുള്ളവരാണ്. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണ ജനാധിപത്യ ഭരണത്തിന് എതിരാണ്.

പോലീസുകാർ ക്രിമിനലുകളാകുന്നത് ഇന്ന് ഒറ്റപ്പെട്ട ഒരു സംഭവമല്ല

മൂന്നാം മുറയുടെ കാര്യത്തിലും തട്ടിപ്പ് കേസുകളിലും മദ്യപാനത്തിലും ഇവർ ജനങ്ങളെ കടത്തി വെട്ടുന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.

മണൽ മാഫിയയ്ക്കും പിടിച്ച് പറിയ്ക്കും പോലീസ് കൂട്ടുനിൽക്കുന്നത് നിത്യസംഭവമാണ്.

അധികാരത്തിന്റെ ഗർവ്വിൽ വാഹനങ്ങൾ നിത്യവും വേട്ടയാടുന്നത് ധാർമ്മികതയ്ക്ക് അധീതമാണ്.

കോരിച്ചൊഴിയുന്ന മഴയെപ്പോലും അവഗണിച്ച് വാഹനങ്ങൾ പിടികൂടുന്നത് ക്രൂരവിനോദമായാണ് ജനങ്ങൾ കരുതുന്നത്.

സർക്കാർ നൽകിയ “ടാർജറ്റ് “എത്താൻ വേണ്ടിയെന്നാവും ഇവർക്ക് ഇതിനു പറയാനുള്ള മറുപടി .പോലീസുകാർ മദ്യപിക്കുന്നതും അനാശാസ്യത്തിൽ ഏർപ്പെടുന്നതും ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതും പലപ്പോഴും വാർത്തകളായി എത്താറുണ്ട്. നിയമം കാത്തു സൂക്ഷിക്കേണ്ട ഇവർ നിയമം വിട്ടു സഞ്ചരിക്കുമ്പോൾ ഇവർക്കു മാത്രം നടപടി യുണ്ടാകാത്തത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.?

നിയമം നടപ്പാക്കാൻ പോലീസുകാർക്ക് ലഭിച്ചിരിക്കുന്ന അധികാരം പോലെ തന്നെ നിയമവിരുദ്ധ നടപടി നേരിടേണ്ടി വരുമ്പോൾ, അത് ചോദ്യം ചെയ്യാനുള്ള അവകാശവും പൗരൻമാർക്കുണ്ടെന്നുള്ള കാര്യവും പോലീസുകാർ മനസിലാക്കണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments