29 C
Kollam
Saturday, March 14, 2026
HomeMost Viewedആലപ്പുഴയിൽ കടുത്ത ചൂട് മുന്നറിയിപ്പ്; ഹീറ്റ് വേവ് ജാഗ്രത പ്രഖ്യാപിച്ചു

ആലപ്പുഴയിൽ കടുത്ത ചൂട് മുന്നറിയിപ്പ്; ഹീറ്റ് വേവ് ജാഗ്രത പ്രഖ്യാപിച്ചു

- Advertisement -

സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്നതിനിടെ ആലപ്പുഴ ജില്ലയിൽ ഹീറ്റ് വേവ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രകാരം ജില്ലയിൽ പരമാവധി താപനില 36°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചൂടും ഈർപ്പവും ചേർന്ന അസ്വസ്ഥമായ കാലാവസ്ഥ അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ പല ജില്ലകളോടൊപ്പം ആലപ്പുഴയ്ക്കും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

മമ്മൂട്ടിക്ക് മാപ്പ് പറഞ്ഞ മുഖ്യമന്ത്രി; ‘എനിക്ക് എന്തുകൊണ്ട് ഇല്ല?’ എന്ന് ചോദിച്ച് നടൻ പ്രേംകുമാർ


പ്രത്യേകിച്ച് കുട്ടികൾ, വയോധികർ, ഗർഭിണികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും ലളിതമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചികയും രേഖപ്പെടുത്തിയതിനാൽ പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments