മൊബൈൽ ടെക്‌നോളജി ലോകത്തിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായ Mobile World Congress 2026ൽ മികച്ച സ്മാർട്ട്ഫോണായി Samsung Galaxy S26 Ultra തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണയിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ മൊബൈൽ അവാർഡ്സിൽ “Best in Show” പുരസ്‌കാരമാണ് ഈ ഫോണിന് ലഭിച്ചത്.
നിർണായകമായത് ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പര; റെക്കോർഡ് സെഞ്ച്വറിക്ക് ശേഷം ഫിൻ അലൻ
പുതിയ ഡിസൈൻ, ശക്തമായ AI ഫീച്ചറുകൾ, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം, മികച്ച പ്രകടനം എന്നിവയാണ് ഈ അംഗീകാരം നേടാൻ സഹായിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഈ ഫോണിൽ മെച്ചപ്പെടുത്തിയ ക്യാമറ സാങ്കേതികവിദ്യയും കൂടുതൽ ശക്തമായ പ്രോസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന ഉപകരണങ്ങളിലൊന്നായി Galaxy S26 Ultra മാറുമെന്ന് ടെക് ലോകം വിലയിരുത്തുന്നു.






















