മന്ത്രി വി. ശിവൻകുട്ടി സജി ചെറിയാന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി. സജി ചെറിയാൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്ന് ശിവൻകുട്ടി ആരോപിച്ചു. പ്രസ്താവനയുടെ യഥാർഥ പശ്ചാത്തലം മറച്ചുവെച്ചാണ് വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായ ചരിത്രം പരിശോധിച്ചാൽ അത് യുഡിഎഫ് ഭരണകാലത്താണെന്ന് വ്യക്തമാകുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ സംസ്കാരമില്ലാത്ത മന്ത്രി; നെല്ലിക്കാത്തളം വെക്കേണ്ടിവരും
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് മതസൗഹാർദം ഉറപ്പാക്കിയതായും, വർഗീയ ശക്തികൾക്ക് വളരാൻ അവസരം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി യാഥാർഥ്യം ജനങ്ങളിലെത്തിക്കുകയാണ് വേണ്ടതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.





















