വോട്ടെടുപ്പ് സമയത്ത് മഷിക്ക് പകരം വോട്ടര്‍മാരുടെ വിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. വോട്ട് ചോരി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുന്ന ഗുരുതരമായ രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടിംഗ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും, ഇതിന് പിന്നില്‍ ആരുണ്ടെന്നത് സമഗ്രമായി അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളില്‍ പരസ്യതയും കർശന മേല്‍നോട്ടവും ഉറപ്പാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും, ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മഷിക്ക് പകരം വിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ചെന്ന ആരോപണം; വോട്ട് ചോരി ഒരു രാജ്യദ്രോഹപ്രവൃത്തിയെന്ന് രാഹുല്‍
- Advertisement -
- Advertisement -
- Advertisement -





















