24.1 C
Kollam
Tuesday, March 10, 2026
HomeMost Viewed‘പാലാ എന്റെ കയ്യില്‍, അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കണ്ട’; പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍

‘പാലാ എന്റെ കയ്യില്‍, അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കണ്ട’; പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍

- Advertisement -

പാലാ നിയമസഭാ മണ്ഡലത്തെക്കുറിച്ച് എതിരാളികള്‍ സ്വപ്നം കാണേണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. “പാലാ എന്റെ കൈയ്യിലുണ്ട്. അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കേണ്ട. ജനങ്ങളുടെ വിശ്വാസവും പിന്തുണയും എനിക്ക് തന്നെയാണുള്ളത്” എന്നായിരുന്നു കാപ്പന്റെ പ്രസ്താവന. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയങ്ങള്‍ വ്യക്തിഗത നേട്ടമല്ല, മണ്ഡലത്തിന്റെ വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി നടത്തിയ ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയ കാപ്പന്‍, രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താനില്ലെന്നും വ്യക്തമാക്കി. പാലായിലെ ഓരോ വീട്ടിലേക്കും നേരിട്ട് എത്തുന്ന ജനകീയ പ്രചാരണമാകും ഇനി മുന്നോട്ട് പോകുന്നതെന്നും, കള്ളപ്രചാരണങ്ങളെ പ്രവര്‍ത്തനത്തിലൂടെയാകും ചെറുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ വിപുലമായ യോഗങ്ങളും സന്ദര്‍ശനങ്ങളും സംഘടിപ്പിക്കുമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments