29 C
Kollam
Saturday, March 14, 2026
HomeMost Viewedകൊഗിലു ലേഔട്ട് പൊളിച്ചുമാറ്റൽ; കർണാടക സർക്കാർ ഭൂമി അനധികൃത നിർമ്മാണത്തിനായി വിറ്റതിന് നാല് പേർക്കെതിരെ എഫ്‌ഐആർ

കൊഗിലു ലേഔട്ട് പൊളിച്ചുമാറ്റൽ; കർണാടക സർക്കാർ ഭൂമി അനധികൃത നിർമ്മാണത്തിനായി വിറ്റതിന് നാല് പേർക്കെതിരെ എഫ്‌ഐആർ

- Advertisement -

ബെംഗളൂരുവിലെ കൊഗിലു ലേഔട്ടിൽ സർക്കാർ ഭൂമിയിൽ നടന്ന അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർണാടക സർക്കാർ. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി നിയമവിരുദ്ധമായി വിറ്റതും അതിൽ കെട്ടിടങ്ങൾ പണിതതുമാണ് കുറ്റം. പരിശോധനയിൽ രേഖകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നഗര വികസന അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയായിരുന്നു നടപടി. നിയമവിരുദ്ധ കൈയേറ്റങ്ങൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും, പൊതുസമ്പത്ത് സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments