വിമാന സർവീസുകൾ തുടര്‍ച്ചയായി വൈകിയതും റദ്ദായതും മൂലം യാത്രക്കാർ നേരിട്ട അസൗകര്യങ്ങൾക്ക് ഇൻഡിഗോ സിഇഒ ഔദ്യോഗികമായി മാപ്പുപറഞ്ഞു. പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഡിസംബർ 15നുള്ളിൽ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാകുംെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കമ്പനി ഗൗരവമായി കണക്കിലെടുക്കുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടെ കുറച്ച് സഹകരണം ആവശ്യമാണ് എന്നുമാണ് ഇൻഡിഗോയുടെ അഭ്യർത്ഥന. ജീവനക്കാരുടെ കുറവ്, ഷെഡ്യൂളിലെ തിരക്ക്, സാങ്കേതിക തകരാറുകൾ എന്നിവയാണ് പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാട്ടിയത്.
“കോഹ്‌ലിയുടെ ഹാട്രിക് സെഞ്ചുറി വരുമോ?; ‘കിംഗ് ഷോ’ കാത്ത് വിശാഖപട്ടണം”
സേവന നിലവാരം പുനഃസ്ഥാപിക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുകയാണെന്നും, അടുത്ത ദിവസങ്ങളിൽ വ്യക്തമായ പുരോഗതിയുണ്ടാകുമെന്ന് ഇൻഡിഗോ ഉറപ്പു നൽകുന്നു.





















