ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ മുന്നില്‍ വാഹനത്തില്‍ ഉണ്ടായ ഭീകര സ്‌ഫോടനത്തില്‍ മരണസംഖ്യ 13 ആയി ഉയർന്നു. സംഭവസ്ഥലത്ത് ലഭിച്ച കാറിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്നയാളാണ് മുഖ്യസൂത്രധാരമെന്നുള്ള സൂചനകള്‍ പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാര്‍ തന്നെ ഇയാള്‍ ഓടിച്ചതാകാമെന്നും, കാറില്‍ നിന്നും കണ്ടെത്തിയ ശരീരാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഉമറിന്റെ കുടുംബാംഗങ്ങളായ അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ ആറുപേരെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരം കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സികള്‍ സംഭവമേഖലയിലും ഉമറിന്റെ പശ്ചാത്തലത്തിലും വ്യാപകമായ അന്വേഷണം ആരംഭിച്ചതോടെ ഡല്‍ഹി നഗരത്തില്‍ വ്യാപകമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.





















