ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിച്ച സംവിധായകൻ എസ്.എസ്. രാജമൗലി വീണ്ടും വലിയ പ്രഖ്യാപനവുമായി രംഗത്ത്. ചരിത്രവിജയം നേടിയ ‘ബാഹുബലി’ ഫ്രാഞ്ചൈസിന്റെ പുതിയ ചിത്രമൊരുങ്ങുന്നതായാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഏകദേശം ₹120 കോടി ബജറ്റിലാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. പുതിയ കഥയും പുതിയ താരനിരയുമൊക്കെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് രാജമൗലി സൂചിപ്പിച്ചു.
ലോകകപ്പ് നേടിയ ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത് കോടികൾ; ICC യുടെയും BCCI യുടെയും സമ്മാന തുകയറിയാം!
അതിനൊപ്പം, ‘ബാഹുബലി 3’ ഉറപ്പായും വരുമെന്ന് അദ്ദേഹം വ്യക്തമാക്കി, ഇതോടെ ആരാധകർ ആവേശത്തിലായി. ബാഹുബലി സീരീസ് ഇന്ത്യൻ സിനിമയുടെ വിസ്വൽ എഫക്റ്റ് നിലവാരത്തിനും പ്രൊഡക്ഷൻ സ്‌കെയിലിനും പുതിയ ഉയരം നൽകിയതാണ്. പുതിയ ചിത്രത്തിൽ കഥയും കഥാപാത്രങ്ങളും എങ്ങനെ വികസിപ്പിക്കുമെന്ന് കാണാനാണ് ഇപ്പോൾ മുഴുവൻ സിനിമാ ലോകവും കാത്തിരിക്കുന്നത്.





















