സൗദി അറേബ്യയിലെ ആരോഗ്യരംഗത്തെ സ്വദേശിവത്കരണ തോത് ഉയർത്തലിന്റെ ആദ്യ ഘട്ടത്തിന് തുടക്കം. സ്വകാര്യ സ്ഥാപനങ്ങളിലെ എക്സ്റേ, ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ ജോലികളിൽ നിശ്ചിത ശതമാനം സൗദി പൗരരെ നിയമിക്കൽ നിർബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
