25.9 C
Kollam
Monday, July 21, 2025
HomeMost Viewedകെഎസ്ആര്‍ടിസിയിലെ സമരം; ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെന്ന് മന്ത്രി

കെഎസ്ആര്‍ടിസിയിലെ സമരം; ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെന്ന് മന്ത്രി

- Advertisement -
- Advertisement - Description of image

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്.ഇത് രാഷ്ട്രീയ പ്രേരിതമാണ്.8 മണിക്കൂര്‍ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു.യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാല്‍ അവരെ സഹായിക്കാന്‍ യൂണിയന് കഴിയില്ല.

മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഡയസ്‌നോണ്‍ സര്‍ക്കാര്‍ മുമ്പും അംഗീകരിച്ചിട്ടുണ്ട്.സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല.അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്.സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല.തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല.ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസ് എടുക്കും..ഈ വ്യവസായത്തെ തകര്‍ക്കാന്‍ കചഠഡഇ ശ്രമിക്കുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments