മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍(36) ചരിഞ്ഞു.ഒരു വര്‍ഷമായി പാദരോഗമായി ചികിത്സയില്‍ ആയിരുന്നു. പൂരങ്ങളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കര്‍.പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചുള്ളിപറമ്പില്‍ തറവാട്ടില്‍ എത്തുന്നത്. ശശിധരന്‍ ചുള്ളിപ്പറമ്പാണ് ഉടമ. സംസ്‌ക്കാരം നാളെ നടക്കും.
