26.7 C
Kollam
Sunday, April 20, 2025
HomeMost Viewedകൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം; കാവനാട് മുക്കാട് പാലത്തിന് സമീപം

കൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം; കാവനാട് മുക്കാട് പാലത്തിന് സമീപം

- Advertisement -
- Advertisement -

കൊല്ലം ബൈപ്പാസിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.തിരുവനന്തപുരം, പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി(82),മൂന്നര വയസുകാരി ജാനകി(മൂന്നര)എന്നിവരാണ് മരിച്ചത്.കാവനാട് മുക്കാട് പാലത്തിന് തൊട്ടടുത്തായിരുന്നു അപകടം.
ഗുരുവായുരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷീബ ജയദേവൻ, കൃഷ്ണഗാഥ, കാർ ഓടിച്ചിരുന്ന ജയദേവൻ എന്നിവർക്ക് ഗുരുതരപരുക്കേറ്റു. ഇവർ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് പേരും ബന്ധുക്കളാണ്.കാർ ഓടിച്ചിരുന്ന ജയദേവൻ ഉറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

അപകടം നടന്നയുടൻ തന്നെ സമീപവാസികൾ അപകടത്തിൽപ്പെട്ടവരെ നീണ്ടകര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകാതെയാണ് ജാനകിയെ മറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ പറഞ്ഞതെന്ന് അപകടത്തിൽപ്പെട്ടവരെ ഹോസ്പിറ്റലിൽ എത്തിച്ചവർ പറയുന്നു. ആംബുലൻസും വിട്ട് നിൽകിയില്ലെന്നും അക്ഷേപമുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments