25.4 C
Kollam
Wednesday, July 23, 2025
HomeMost Viewedതൃശൂരിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

തൃശൂരിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

- Advertisement -
- Advertisement - Description of image

തൃശൂർ ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറി ബ്രേയ്ക്ക് നഷ്ടപ്പെട്ട് സിഗ്‌നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കെഎസ്ആർടിസി ബസിലും ആറ് കാറുകളിലുമാണ് ഇടിച്ചത്.ഇടിയുടെ അഘാതത്തിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാർ പൂർണമായും തകർന്നു. ഈ കാറിലെ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പുതുക്കാട് പോലീസും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments