27.3 C
Kollam
Tuesday, July 15, 2025
HomeMost Viewedകരിമണല്‍ ഖനന നിയമഭേദഗതി; പൊതുമേഖലയിലെ ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

കരിമണല്‍ ഖനന നിയമഭേദഗതി; പൊതുമേഖലയിലെ ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

- Advertisement -
- Advertisement - Description of image

കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാര്‍ലമന്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലം ചവറയിലെ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍), തിരുവനന്തപുരം വേളിയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടി.ടി.പി.എല്‍), കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐ.ആര്‍.ഇ.എല്‍) സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മാര്‍ച്ച് നടത്തിയത്. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി.

സംയുക്ത ട്രേഡ് യൂണിയനുകളുടെയും ഓഫിസേഴ്‌സ് അസോസിയേഷനുകളുടേയും നേതൃത്വത്തിലുള്ള കരിമണല്‍ ഖനന സ്വകാര്യവല്‍ക്കരണ വിരുദ്ധസമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,പി.സി. വിഷ്ണുനാഥ് എം.എല്‍.എ സംസാരിച്ചു.ട്രേഡ് യനിയന്‍ നേതാക്കളായ കെ സുരേഷ് ബാബു, ഡേറിയസ് ഡിക്രൂസ്, ഡെന്നി സുദേവന്‍, ആര്‍. ശ്രീജിത്ത്, ജെ. മനോജ് മോന്‍, ജി. ഗോപകുമാര്‍, സന്തോഷ്.എസ്, സന്തോഷ് കുമാര്‍, ഫെലിക്‌സ്.സംഗീത് സാലി, ഒഫിസേഴ്‌സ് സംഘടനാ നേതാക്കളായ, സി.ഡി മാത്യൂ, അനീഷ്. എം നേതൃത്വം നല്‍കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments