27.5 C
Kollam
Thursday, November 21, 2024
HomeMost Viewedട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍; മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കും

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍; മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കും

- Advertisement -
- Advertisement -

ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ നടത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ സഹകരണം ഉറപ്പു വരുത്തുന്നതിന് കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു.മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം. ഈ കാലയളവില്‍ മത്സ്യബന്ധന മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുണ്ടാകും. നിരോധനകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാനങ്ങള്‍ മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കും. ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരാന്‍ ഇടയുളള സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എ.ഡി.എമ്മിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എഫ്. റോയികുമാര്‍ അധ്യക്ഷനായി. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികള്‍, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പോലീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ്, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments