25.9 C
Kollam
Monday, July 21, 2025
HomeMost Viewedകുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്‌; മന്ത്രി മുഹമ്മദ്‌ റിയാസ്‌

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്‌; മന്ത്രി മുഹമ്മദ്‌ റിയാസ്‌

- Advertisement -
- Advertisement - Description of image

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നടപടി കൈക്കൊങ്ങില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. 2014ലെ സർക്കാർ ഇത്തരവിൽ ഇത്‌ കൃത്യമായി പറയുന്നുണ്ട്‌. ഇത്‌ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കാൻ പൊതുമരാമത്ത്‌ വകുപ്പ്‌ നടപടി കർശനമാക്കും. തുടർച്ചയായി പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസം. മഴക്കാലത്തും റോഡ് ടാർ ചെയ്യാൻ കഴിയുന്ന നൂതന ടെക്നോളജി നടപ്പിലാക്കാൻ ശ്രമിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതല്ല.

ജനങ്ങൾകാഴ്‌ച‌ക്കാരല്ല, കാവൽക്കാരാണ്. ഇതിനെ പ്രതികൂലമാക്കുന്നവർ ഒറ്റപ്പെടും. എടപ്പാൾ മേൽപ്പാലത്തിൻ്റെ ടാറിങ് മഴ കഴിഞ്ഞ് നടത്തും. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല, നിർമാണത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിൻ്റേത്. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതല്ലെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് പൊളിക്കുന്നതിനോടൊപ്പം അത് നന്നാക്കുന്നതിന് പരിഹാരവും കാണും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments