26.6 C
Kollam
Wednesday, July 23, 2025
HomeMost Viewedകൊല്ലം സിറ്റി പോലീസ് ഭരണഘടനാദിനം ആചരിച്ചു; രാജ്യവ്യാപകം

കൊല്ലം സിറ്റി പോലീസ് ഭരണഘടനാദിനം ആചരിച്ചു; രാജ്യവ്യാപകം

- Advertisement -
- Advertisement - Description of image

ഭാരതത്തിന്റെ ഭരണഘടന ദിനം കൊല്ലം സിറ്റി പോലീസ് സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില്‍ ജീവനക്കാരും പോലീസു ദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പോലീസ്മേധാവി നാരായണന്‍ റ്റി ഐ.പി.എസ് ഭരണ ഘടനയുടെ ആമുഖം വായിച്ചു.
നവംബര്‍ 26ന് ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയ ദിവസമാണ് രാജ്യ വ്യാപകമായി ഭരണഘടന ദിനമായി ആചരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ പോലീസ് ഓഫീസ് അങ്കണത്തിലും ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ അഡീ. എസ്.പി. ജോസി ചെറിയാന്‍, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ഡി.വിജയകുമാര്‍, പോലീസ് സേനാംഗങ്ങള്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഉദ്യോഗസ്ഥർ ഭരണഘടന ദിനം ആചരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments