ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ഓര്‍മയായിട്ട് ഇന്നേക്ക് 37 വര്‍ഷം. പ്രധാന മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട നിരവധി ഇടപെടലുകളും നടപടികളും ഇന്ദിരയുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍, അടിയന്തരാവസ്ഥാ പ്രഖ്യാപനം അവരെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയയാക്കി. 1984 ഒക്ടോബര്‍ 31ന് രാവിലെ 9.29 നാണ് 67ാം വയസില്‍ ആ ജീവിതം നിലച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒമ്പത് വര്‍ഷത്തോളം ഇന്ദിരയുടെ സുരക്ഷാ സേനയിലെ വിശ്വസ്തരായി സേവനമനുഷ്ഠിച്ച സബ് ഇന്‍സ്പെക്ടര്‍ ബിയാന്ദ് സിംഗും കോണ്‍സ്റ്റബിളായ സത്‌വന്ത് സിംഗും ചേര്‍ന്നാണ് ഇന്ദിരക്ക് നേരെ നിറയൊഴിച്ചത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യത്തെ അയച്ച് ഇന്ദിരാ ഗാന്ധി നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായിട്ടായിരുന്നു ഇന്ദിരാ ഗാന്ധിയെ കോല ചെയ്തത്.
ഇന്ന് ഒക്ടോബര്‍ 31; ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ വിയോഗത്തിന് ഇന്ന് 37 വയസ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -