27.5 C
Kollam
Wednesday, January 14, 2026
HomeNewsCrime5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി ; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി ; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

- Advertisement -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് യാത്രക്കാര്‍ കസ്റ്റഡിയില്‍. പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായത് ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിച്ചു വരികയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments