26.5 C
Kollam
Tuesday, March 17, 2026
HomeAutomobileവാഹനരേഖകളുടെ കാലാവധി നീട്ടി, ഡിസംബര്‍ 31 വരെ ; ഗതാഗത മന്ത്രി ആന്റണി രാജു

വാഹനരേഖകളുടെ കാലാവധി നീട്ടി, ഡിസംബര്‍ 31 വരെ ; ഗതാഗത മന്ത്രി ആന്റണി രാജു

- Advertisement -

ഡ്രൈവിങ്‌ ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്‌ടോബര്‍ 31ന് അവസാനിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രശ്‌ന‌ങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നിലയിലാവത്തതിനാൽ രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സാരഥി, വാഹന്‍ സോഫ്‌റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments