25 C
Kollam
Monday, July 21, 2025
HomeMost Viewedആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ചു ; ബോംബെ ഹൈക്കോടതി

ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ചു ; ബോംബെ ഹൈക്കോടതി

- Advertisement -
- Advertisement - Description of image

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണo . എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകണം. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവർ എല്ലാ വെള്ളിയാഴ്ചയും 11 മണിക്ക് എൻസിബി ഓഫിസിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻ സി ബിക്ക് സമീപിക്കാം. ഇതെല്ലാമാണ് ജാമ്യ വ്യവസ്ഥകൾ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments