26.3 C
Kollam
Tuesday, September 17, 2024
HomeMost Viewedഎയര്‍ ഇന്ത്യയുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കണം ; കേന്ദ്രത്തിന്റെ നിര്‍ദേശം

എയര്‍ ഇന്ത്യയുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കണം ; കേന്ദ്രത്തിന്റെ നിര്‍ദേശം

- Advertisement -
- Advertisement -

ടാറ്റയ്ക്ക് വിറ്റ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് കടങ്ങള്‍ കൊടുത്തു തീര്‍ക്കണമെന്നാണ് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പണം നല്‍കി മാത്രമേ യാത്ര ചെയ്യാവൂ എന്നും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് നാല് കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്പൈസ് ജെറ്റുമായിരുന്നു. 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയര്‍ ഇന്ത്യ വാങ്ങിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ ബാക്കിയുള്ള 2700 കോടി രൂപ പണമായിട്ടായിരിക്കും കേന്ദ്രത്തിന് കൈമാറുക.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments