26.1 C
Kollam
Wednesday, October 15, 2025
HomeNewsCrimeതോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

തോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

- Advertisement -

തോക്കുമായെത്തി നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർമില്ലിനു സമീപം ഷാജി സദനിൽ റിജോമോൻ (20) ആണ്‌ അറസ്റ്റിലായത്‌. തിങ്കൾ വൈകിട്ട് നാലിനാണ്‌ സംഭവം. ബൈക്കിൽ കെഎസ്‌ആർടിസി ജങ്‌ഷൻ സൊസൈറ്റി റോഡിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ റിജോമോൻ ഒരു ഓട്ടോഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയർത്തി വധഭീഷണി മുഴക്കുകയുമായിരുന്നു.
ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെയാണ്‌ പൊലീസ്‌ തെരച്ചിൽ ആരംഭിച്ചത്‌. ഉച്ചയോടെ പ്രതിയെ തിരിച്ചറിഞ്ഞ്‌ പിടികൂടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments