26.3 C
Kollam
Friday, August 29, 2025
HomeMost Viewedഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

- Advertisement -
- Advertisement - Description of image

ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. നേരത്തെ നാല് വയസില്‍ താഴെ പ്രായമുള്ള കൂട്ടുകളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. പുതിയ വിജ്ഞാപനത്തില്‍ കുട്ടികള്‍ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ധരിക്കണണമെന്ന് പറയുന്നു. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെല്‍റ്റ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments