25.4 C
Kollam
Monday, July 21, 2025
HomeMost Viewedഡീസല്‍ വില വര്‍ധന ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്

ഡീസല്‍ വില വര്‍ധന ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്

- Advertisement -
- Advertisement - Description of image

കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല.
കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കൂടി ഉന്നയിച്ചാണ് സമരം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments