25.9 C
Kollam
Sunday, November 30, 2025
HomeNewsCrimeഹാഷിഷ്‌ ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിൽ ; കോഴിക്കോട്‌

ഹാഷിഷ്‌ ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിൽ ; കോഴിക്കോട്‌

- Advertisement -

ഹാഷിഷ്‌ ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിലായി. ചേവരമ്പലം ഇടശേരി മീത്തൽ ഹരികൃഷ്‌ണ (24), ചേവായൂർ വാകേരി ആകാശ്‌ (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ്‌ പി ആർ രാഹുൽ (24), മലപ്പുറം താനൂർ കുന്നുപുറത്ത്‌ ബിജിലാസ്‌ (24) എന്നിവരെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇവരിൽനിന്ന്‌ നാല്‌ കുപ്പികളിൽ സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചു.
വ്യാഴാഴ്‌ച രാത്രി ഒന്നരയോടെ മിംസ്‌ ആശുപത്രിക്കടുത്ത മലബാർ ഹോട്ടലിന്‌ സമീപത്തുനിന്നാണ്‌ പ്രതികളെ പിടിച്ചത്‌. പട്രോളിങ്‌ നടത്തുകയായിരുന്ന എഎസ്‌ഐ എ പി പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്‌ സംഘം ഇവരെ പാർക്കിങ്‌ സ്ഥലത്ത്‌ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തി. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഹരികൃഷ്‌ണയുടെ കൈവശം നാല്‌ കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ്‌ ഓയിൽ കണ്ടെത്തിയത്‌. നാലുപേരെയും കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. ഇവർ സഞ്ചരിച്ച രണ്ട്‌ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments