കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ വിമാന കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി . ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കോവിഡ് കാലത്ത് രണ്ടുമാസം നിര്‍ത്തിവെച്ച സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് 25ന് പുനഃരാരംഭിച്ചപ്പോള്‍ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കോവിഡിന് മുന്‍പുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബര്‍ 18 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ഇന്‍ഡ്യന്‍ വിമാനകമ്പനികള്‍ ഒക്ടോബര്‍ ഒന്പതിന് 2,340 ആഭ്യന്തര സര്‍വീസുകളാണു നടത്തിയതെങ്ങ് പി ടി ഐ പറഞ്ഞു.
കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി
- Advertisement -
- Advertisement -
- Advertisement -
- Advertisement -