28 C
Kollam
Tuesday, February 4, 2025
HomeNewsCrimeപത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി

പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി

- Advertisement -
- Advertisement -

ഇന്ത്യയിൽ പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നു ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെന്ന് ദില്ലി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും പോലീസ് പറഞ്ഞു. ഇയാൾക്ക് ഐ എസ്‌ ഐ പരിശീലനം കിട്ടിയതായും ചോദ്യം ചെയ്യൽ തുടരുന്നതായും അവർ അറിയിച്ചു.വ്യാജരേഖയിൽ ബീഹാറിലെ വിലാസമാണ് കണ്ടെത്തിയതെന്നും ഐ എസ് ഐ യുടെ പ്രവർത്തനത്തിന് ഇയാൾ ആയുധങ്ങൾ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം ദില്ലി പോലീസ് തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments