ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങി. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ സ്വീകരിച്ചത്.
2020 മാര്‍ച്ച് 23-നാണ് കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. പാസഞ്ചര്‍ ട്രെയിന്‍ മടങ്ങിയെത്തിയത് നിലമ്പൂരിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി. രാവിലെ 5.15-നാണ് കോട്ടയത്തുനിന്നും ട്രെയിന്‍ പുറപ്പെടുക. 6.40ന് എറണാകുളത്തും 8.28-ന് തൃശൂരിലും 10.10 ന് ഷൊര്‍ണൂരിലും 11.45-ന് നിലമ്പൂരിലുമെത്തും. ഉച്ചകഴിഞ്ഞ് 3.10-ന് മടങ്ങുന്ന ട്രെയിന് രാത്രി 10.15-ന് കോട്ടയത്ത് തിരിച്ചെത്തും. നിര്‍ത്തിവെച്ച മറ്റു സര്‍വീസുകള്‍ക്കൂടി പുനഃസ്ഥാപിയ്ക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍
ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ നാട്ടുകാര്‍ ബൊക്കെ നല്‍കിയും മധുരവിതരണം നടത്തിയുമാണ് വരവേറ്റത്.
ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ ട്രെയിന്‍ പുനരാരംഭിച്ചു
- Advertisement -
- Advertisement -
- Advertisement -
- Advertisement -