28.6 C
Kollam
Wednesday, January 14, 2026
HomeMost Viewedപെട്രോൾ വില കുതിക്കുന്നു ; ആശ്വാസത്തോടെ എണ്ണ ഉത്പാദന രാജ്യങ്ങള്‍

പെട്രോൾ വില കുതിക്കുന്നു ; ആശ്വാസത്തോടെ എണ്ണ ഉത്പാദന രാജ്യങ്ങള്‍

- Advertisement -

പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചു. കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമായാത് കോവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെയാണ്. ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡിന് 81.08 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന് 79.78 ഡോളറുമാണ് വില. കുവൈത്തിന്റെ ബജറ്റ് കമ്മി ഇല്ലാതാക്കാന്‍ ഇത് പര്യാപ്തമല്ലെങ്കിലും വില ക്രമേണ കൂടുന്നത് ആശ്വാസകരമാണ് .വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വിലവര്‍ധനക്ക് കാരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സാമ്പത്തികവ്യവസ്ഥ കരകയറാന്‍ വിവിധ രാജ്യങ്ങള്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു. ബാരലിന് 100 ഡോളര്‍ വരെ എണ്ണവില വര്‍ധിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാചസ്, ജെ.പി. മോര്‍ഗന്‍ എന്നിവര്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments