27.5 C
Kollam
Wednesday, March 12, 2025
HomeMost Viewedതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

- Advertisement -
- Advertisement -

തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും കോര്‍പ്പറേഷന്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെ ക്രമക്കേടുമാണ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടം തിരികെപിടിക്കുന്നത് പരിഗണിക്കുകയാണെന്നും മേയര്‍ അറിയിച്ചു. അതേസമയം, കോര്‍പ്പറേഷന്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളില്‍ വീട്ടുകരമായടച്ച 30 ലക്ഷത്തിലധികം രൂപ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെയും പോലീസിന്റെയും അന്വേഷണം പുരോഗമിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments