29.3 C
Kollam
Tuesday, March 24, 2026
HomeMost Viewedകേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

- Advertisement -

ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്കി. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറുമെന്ന് അറിയിപ്പുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ആലപ്പുഴയും എറണാകുളവും ഒഴികെയുളള ജല്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ കാര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments