26.8 C
Kollam
Wednesday, January 14, 2026
HomeNewsCrimeആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും ; ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസ്

ആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും ; ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസ്

- Advertisement -

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആര്യന്റെ വാട്‌സാപ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ എല്ലാവരുടെയും വാട്‌സപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ എന്‍സിബി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ആര്യന്‍ ഖാനെ ഒരു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി ആര്യനെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കാന്‍ ആര്യന്റെ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് എന്‍സിബി തീരുമാനം. കസ്റ്റഡിക്ക് ശേഷം ആര്യന്‍ ഖാനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ ഉടനെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കും. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments