27.6 C
Kollam
Tuesday, October 14, 2025
HomeNewsCrimeഭര്‍തൃപിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം ; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.

ഭര്‍തൃപിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം ; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.

- Advertisement -

മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരo യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ മൊഴി. ഇവര്‍ നിര്‍ബന്ധിച്ച് കോഴിയുടെ രക്തം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.  ഭര്‍തൃമാതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 മുതല്‍ തന്നെ മാനസികമായും ശാരീരികമായും അവര്‍ പീഡിപ്പിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വന്ധ്യതയെക്കുറിച്ച് തന്റെ വീട്ടുകാരോടു പറഞ്ഞതു മുതലാണ് ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. യുവതി ബിരുദധാരിയാണ്. ഭര്‍ത്താവ് ഡിപ്ലോമ എഞ്ചിനീയറും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments