28.3 C
Kollam
Wednesday, October 15, 2025
HomeMost Viewedസമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂര്‍ത്തിയാക്കാന്‍

സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂര്‍ത്തിയാക്കാന്‍

- Advertisement -

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. 2024 വരെയാണ് സമയം ചോദിച്ചത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. പ്രകൃതി ദുരന്തങ്ങളും കടല്‍ക്ഷോഭവും മറ്റുമാണ് നിര്‍മാണം വൈകിയത്. ദുരന്തങ്ങളും കോവിഡ് മഹാമാരിയും കാരണം പാറക്കല്ല് പോലുള്ള അസംസ്‌കൃത വസ്തുക്കളും തൊഴിലാളികളുടെ ലഭ്യതയുമെല്ലാം തടസ്സപ്പെട്ടതായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, സമയം ചോദിച്ചത് പരിഗണിക്കുമെന്നും അദാനി ഗ്രൂപ്പുമായി സർക്കാറിന് പ്രശ്നങ്ങളില്ലെന്നും തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments