25.4 C
Kollam
Saturday, September 20, 2025
HomeMost Viewedഅമിത വേഗതയിലെത്തിയ ലോറി കയറി 50 ആടുകള്‍ ചത്തു; ഒഡീഷയിലാണ് സംഭവം

അമിത വേഗതയിലെത്തിയ ലോറി കയറി 50 ആടുകള്‍ ചത്തു; ഒഡീഷയിലാണ് സംഭവം

- Advertisement -
- Advertisement - Description of image

ഒഡീഷയില്‍ മണല്‍ ലോറി കയറി 50 ആടുകള്‍ ചത്തു. 30 എണ്ണത്തിന് പരിക്കേറ്റു.അമിത വേഗത്തില്‍ എതിര്‍വശത്തുനിന്ന് വന്ന മണല്‍ലോറി ആട്ടിന്‍ കൂട്ടത്തിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒഡിഷയിലെ നയാഗഢ് ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ തനിക്ക് മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ രാജേന്ദ്ര പത്ര പറഞ്ഞു. തിരക്കേറിയ റോഡിലൂടെ പകല്‍ ആടുകളെ നടത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ രാത്രി കൊണ്ടുപോകുകയായിരുന്നുവെന്ന് പത്ര പറഞ്ഞു. സംഭവത്തില്‍ പത്രയുടെ പരാതിപ്രകാരം കുറ്റപത്രം തയാറാക്കി പോലീസ് കേസെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments