വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികള്‍, 250 പേരുടെ മൊഴി എന്നിവ ഉള്‍പ്പെടുന്ന, മുന്നൂറോളം പേജ് വരുന്നതാണ് കുറ്റപത്രം. കേസിലെ പ്രതി അര്‍ജുനെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പോലീസ് കുറ്റപത്രം നല്‍കിയത്. ജൂണ്‍ 30 നാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനുമാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതി അര്‍ജുനുമായി പെണ്‍കുട്ടിയുടെ കുടുംബം നല്ല അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്തായിരുന്നു പീഡനം. മൂന്ന് വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. പോലീസ് അന്വേഷണത്തില്‍ അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും കണ്ടെത്തി. സംഭവ ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം കുട്ടി ബോധരഹിതയായി. തുടർന്ന് ഇയാൾ കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
- Advertisement -
- Advertisement -
- Advertisement -
- Advertisement -