26.3 C
Kollam
Friday, August 29, 2025
HomeMost Viewedകെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ചു ; എട്ടുപേര്‍ക്ക് പരിക്ക്

കെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ചു ; എട്ടുപേര്‍ക്ക് പരിക്ക്

- Advertisement -
- Advertisement - Description of image

കണ്ണൂരില്‍ കെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ച് കെ എസ് ആർ ടി സി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പികെ ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്.
കാസര്‍ക്കോട്ടേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേന എത്തിയാണ് സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ പുറത്തെടുത്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments