23.8 C
Kollam
Wednesday, January 28, 2026
HomeNewsCrimeതുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം ; അമ്പതിനായിരം രൂപയുടെ തുണികൾ നഷ്ടപ്പെട്ടു

തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം ; അമ്പതിനായിരം രൂപയുടെ തുണികൾ നഷ്ടപ്പെട്ടു

- Advertisement -

ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം നടന്നു. കോട്ടൺ ബസാർ എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. അമ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ നഷ്ടമായെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കടയിൽ സൂക്ഷിച്ച മൂവായിരം രൂപയും മോഷ്ടാവ് കൊണ്ടുപോയി. കവർച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ കവർച്ചയാണിത്. പോലീസിന് കഴിഞ്ഞ രണ്ട് കേസുകളിലെ പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments