26.1 C
Kollam
Wednesday, October 15, 2025
HomeMost Viewedകേരളത്തിൽ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

കേരളത്തിൽ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

- Advertisement -

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇനിമുതല്‍ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പഞ്ചിംഗും പുനഃസ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗാണുണ്ടാകുക. ബയോ മെട്രിക് പഞ്ചിംഗ് പിന്നീടാണുണ്ടാകുക. കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിൽ കുറയുന്നുണ്ട്. അടുത്ത മാസം മുതല്‍ കേരളത്തിൽ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുo.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments