ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാം. വാട്സ്ആപ്പിൽ ഒരാൾ അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ് ലാസ്റ്റ് സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീൻ ദൃശ്യമാകുന്നത്.
ഈ ഫീച്ചർ താൽപര്യമില്ലാത്തവർക്കായി അത് അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് നൽകിയിരുന്നു. എന്നാൽ, ‘ലാസ്റ്റ് സീൻ സ്റ്റാറ്റസ്’ മറച്ചുവെക്കാനായി വാട്സ്ആപ്പ് ആദ്യം നൽകിയ സൗകര്യത്തിന് ചില പോരായ്മകളുണ്ടായിരുന്നു. കോൺടാക്ടിലുള്ള മുഴുവൻ ആളുകൾക്കും ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ സാധിക്കില്ല എന്നതായിരുന്നു അതിന്റെ പ്രശ്നം. എന്നാൽ, അതിന് പരിഹാരവുമായാണ് വാട്സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഇനി ചിലരിൽ നിന്ന് മാത്രമായി ലാസ്റ്റ് സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രവും മറച്ചുവെക്കാം. പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ് സീൻ ഓപ്ഷനിൽ പോയാൽ ദൃശ്യമാകുന്ന എവരിവൺ, മൈ കോണ്ടാക്ട്സ്, നോബഡി എന്നീ പ്രൈവസി ഫീച്ചറുകൾക്കൊപ്പം പ്രത്യേക കോൺടാക്ടുകളിൽ നിന്ന് മാത്രമായി വിവരങ്ങൾ മറച്ചുവെക്കാനായി ‘മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്’ എന്നൊരു പുതിയ പ്രൈവസി ഫീച്ചറും വാട്സ്ആപ്പ് ചേർത്തേക്കും.
നിലവിൽ ഈ പുതിയ സവിശേഷത പരീക്ഷണ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അപ്ഡേഷനിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -