27.6 C
Kollam
Wednesday, October 15, 2025
HomeNewsCrimeകോവിഡ് രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും കോവിഡ്

കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും കോവിഡ്

- Advertisement -

കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളനും കോവിഡ് പിടിപെട്ടു. ബുധനാഴ്ചയാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വീട്ടിൽ കള്ളൻ കയറിയത്. കള്ളൻ വീട്ടിലെ ടി വിയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും മോഷ്ടിച്ചു. കാവിലുംപാറ പൊയിലോംചൽ സ്വദേശിയായ വീട്ടുടമസ്ഥൻ്റെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് 12 മണിക്കൂർ കൊണ്ട് തന്നെ കള്ളനെ പിടികൂടി. തൊട്ടിൽപാലം സ്വദേശിയായ വിനോദൻ എന്ന വിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനാഫലം വന്നപ്പോൾ കള്ളനും കോവിഡ് പോസിറ്റീവ്. കോവിഡ് സ്പെഷ്യൽ ജയിലിൽ പ്രതി റിമാൻ്റിൽ കഴിയുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments