25.4 C
Kollam
Wednesday, July 23, 2025
HomeMost Viewedമദ്യത്തിന് ടച്ചിങ്‌സ് ചുട്ട പാമ്പ് ; അത്യാസന്ന നിലയിലായി രണ്ട് യുവാക്കള്‍

മദ്യത്തിന് ടച്ചിങ്‌സ് ചുട്ട പാമ്പ് ; അത്യാസന്ന നിലയിലായി രണ്ട് യുവാക്കള്‍

- Advertisement -
- Advertisement - Description of image

ഛത്തീസ്ഗഢിലെ കോര്‍ബയില്‍ ജില്ലയിൽ മദ്യത്തിനൊപ്പം പാമ്പിനെ ചുട്ടു തിന്ന രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. യുവാക്കള്‍ ചുട്ടുതിന്നത് വിഷ ഇനത്തില്‍പെട്ട ശംഖുവരയനെയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാക്കളെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. രാജു ജാങ്ഡെ, ഗുഡ്ഡു ആനന്ദ് എന്നിവരാണ് പാമ്പിന്റെ വാലും തലയും ചുട്ടുകഴിച്ചത്. രാജുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപം വീട്ടമ്മ ശംഖുവരയനെ കണ്ടതോടെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. അന്നേരം അതുവഴി വന്ന യുവാക്കള്‍ ഇതെടുത്ത് കൊണ്ടുപോയി മദ്യത്തിനൊപ്പം കഴിക്കുകയായിരുന്നുവെന്ന് ഛത്തീസ്‌ഗഢ്‌ പോലീസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments