23.7 C
Kollam
Wednesday, February 5, 2025
HomeMost Viewedമലയാളി പോലീസ് സംഘം സഞ്ചരിച്ച വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു ; സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്

മലയാളി പോലീസ് സംഘം സഞ്ചരിച്ച വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു ; സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്

- Advertisement -
- Advertisement -

ഉത്തരാഖണ്ഡിൽ മലയാളി പോലീസ് സംഘം സഞ്ചരിച്ച വണ്ടിയിലേക്ക് മണ്ണിടിഞ്ഞു വീണു. തലനാരിഴയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നേപ്പാള്‍ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു. കനത്ത മഴ തുടരുന്ന ഉത്തരാഖണ്ഡ‍ില്‍ വിവിധയിടങ്ങളില്‍ റോഡും പാലവും തകര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് ഉത്തരാഖണ്ഡ‍ിലെ ചില സ്ഥലങ്ങളിലെ റോഡ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments