25.3 C
Kollam
Sunday, July 20, 2025
HomeMost Viewedഇന്ന് അധ്യാപകദിനം ; അറിവ് പകരുന്നവര്‍ക്കായി ഒരു ദിനം

ഇന്ന് അധ്യാപകദിനം ; അറിവ് പകരുന്നവര്‍ക്കായി ഒരു ദിനം

- Advertisement -
- Advertisement - Description of image

അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്‍ന്മാര്‍ക്ക് ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം. അറിവ് പകര്‍ന്ന് നല്‍കുന്നവരെല്ലാം നമുക്ക് അധ്യാപകരാണ്. മാതാവും പിതാവും കഴിഞ്ഞാല്‍ പിന്നെ അധ്യാപകനാണ് ബഹുമാനിക്കപ്പെടേണ്ടതെന്ന് ഇന്ത്യന്‍ സംസാകാരത്തില്‍ തന്നെയുണ്ട്. നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അധ്യാപകന്റെ പരിശ്രമം. പഴയ അധ്യാപകരെ ജീവിതത്തില്‍ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ അതാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments