22.8 C
Kollam
Saturday, January 31, 2026
HomeMost Viewedദുബായ് - മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

ദുബായ് – മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

- Advertisement -

ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി പുറമെ മംഗലാപുരം, അമൃത്സർ, അഹമ്മദാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്. ദുബായ്യിൽ നിന്നും കൊച്ചി, കോഴിക്കോട് അന്താരഷ്ട്ര വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം സർവീസുണ്ട്. ദുബായ്യിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയാൽ മതി. സ്‌പൈസ് ജെറ്റിൽ യാത്ര സുഖകരമാക്കുന്നതിന് എക്കണോമിക് ടിക്കറ്റിന് പുറമെ ഫ്ലക്സി ടിക്കറ്റും ലഭ്യമാണ്. ഫ്ലക്സി ടിക്കറ്റ് എടുക്കുന്നവർക്ക് യാത്ര ചെയ്യുന്ന ദിവസം മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൗജന്യമായി മാറുന്നതിന് സൗകര്യമുണ്ട്. സൗകര്യപ്രദമായ സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരവും സൗജന്യ സ്‌നാക്‌സും സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments