24.9 C
Kollam
Friday, September 20, 2024
HomeMost Viewedതുരങ്കം ; ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

തുരങ്കം ; ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

- Advertisement -
- Advertisement -

ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി.ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് സ്പീക്കര്‍ രാം നിവാസ് ഗോയലാണ്. അടുത്ത വര്‍ഷം ആഗസ്റ്റ് 15 ന് മുന്‍പായി തുരങ്കം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. 1993 ല്‍ എംഎല്‍എ ആയപ്പോള്‍ അതിന്റെ ചരിത്രം പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ലതായും രാം നിവാസ് ഗോയല്‍ പറയുന്നു. ഇപ്പോള്‍ തുരങ്കത്തിന്റെ കവാടം കണ്ടെത്തി. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് തെളിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകര്‍ന്ന നിലയിലാനിന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments